31-12-2022 പ്രഭാതമുരളി ഓം ശാന്തി ബാപ്ദാദ മധുബന്
Listen to the Murli audio file
മധുരമായ കുട്ടികളെ
- നിങ്ങള് ശിവജയന്തി
ഉത്സവം വളരെ
ഗംഭീരമായി ആഘോഷിക്കണം.
ഇത് നിങ്ങള്ക്ക്
വളരെ വലിയ
സന്തോഷത്തിന്റെ ദിനമാണ്,
സര്വ്വര്ക്കും ബാബയുടെ
പരിചയം നല്കണം.
ചോദ്യം :-
ഏതു കുട്ടികളാണ്
തനിക്കുതന്നെ വളരെ വലിയ ദോഷം ചെയ്യുന്നത്?
നഷ്ടം എപ്പോഴാണുണ്ടാകുന്നത്?
ഉത്തരം :-
ഏതു കുട്ടികളാണോ
മുന്നോട്ടു പോകവേ പഠിത്തം ഉപേക്ഷിക്കുന്നത്, അവര് തനിക്ക് തന്നെ വളരെ വലിയ ദോഷം ചെയ്യുന്നു. ബാബ ദിവസവും ഇത്രയും വജ്രരത്നങ്ങള് നല്കുന്നു, ഗഹനമായ പോയിന്റുകള് കേള്പ്പിക്കുന്നു. അഥവാ ആരെങ്കിലും ദിവസവും കേള്ക്കുന്നില്ല
എങ്കില് നഷ്ടമുണ്ടാകുന്നു,
തോറ്റു പോകുന്നു, സ്വര്ഗ്ഗത്തിലെ ഉയര്ന്ന ചക്രവര്ത്തി
പദവി നഷ്ടമാക്കുന്നു,
പദവി ഭ്രഷ്ടമായിപ്പോകുന്നു.
ഗീതം :- രാത്രിയിലെ യാത്രക്കാരാ തളരരുത്....
ഓം ശാന്തി.
ഈ രാത്രിയും പകലുമൊക്കെ മനുഷ്യര്ക്കാണ്. ശിവബാബയ്ക്ക് രാത്രിയും പകലുമൊന്നുമില്ല. ഇതു നിങ്ങള് കുട്ടികള്ക്കാണ്, മനുഷ്യര്ക്കാണ്. ബ്രഹ്മാവിന്റെ രാത്രി ബ്രഹ്മാവിന്റെ പകലെന്ന് മഹിമ പാടാറുണ്ട്. ശിവന്റെ പകല്, ശിവന്റെ രാത്രിയെന്ന് ഒരിക്കലും പറയാറില്ല. കേവലം ഒരു ബ്രഹ്മാവിന്റെ മാത്രമല്ല പറയുന്നത്.
ഒരാളുടെ മാത്രം രാത്രി അല്ല.
ബ്രാഹ്മണരുടെ രാത്രി എന്നു പാടപ്പെടുന്നു. ഇപ്പോള് ഭക്തിമാര്ഗ്ഗത്തിന്റെ അന്ത്യമാണ്,
അതോടൊപ്പം ഘോര അന്ധകാരത്തിന്റെയും അന്ത്യമാണ് എന്ന് നിങ്ങള്ക്കറിയാം. ബ്രഹ്മാവിന്റെ രാത്രിയാകുമ്പോഴാണ് ഞാന് വരുന്നത് എന്ന് ബാബ പറയുന്നു. നിങ്ങളിപ്പോള് പകലിലേക്ക് പോകുന്നതിനു വേണ്ടി തയ്യാറായി കൊണ്ടിരിക്കുന്നു. നിങ്ങള് ബ്രഹ്മാവിന്റെ സന്താനങ്ങളായി മാറുമ്പോള് നിങ്ങളെ ബ്രാഹ്മണര് എന്നു പറയുന്നു. ബ്രാഹ്മണരുടെ രാത്രി പൂര്ണ്ണമായി കഴിയുമ്പോള് പിന്നെ ദേവതകളുടെ പകല് ആരംഭിക്കുന്നു. ബ്രാഹ്മണര് പോയി ദേവതകളാകുന്നു. ഈ യജ്ഞത്തിലൂടെ വളരെ വലിയ പരിവര്ത്തനമുണ്ടാകുന്നു. പഴയ ലോകം മാറി പുതിയതാകുന്നു. കലിയുഗം പഴയയുഗമാണ്, സത്യയുഗം പുതിയ യുഗമാണ്.
പിന്നെ ത്രേതാ
25 ശതമാനം പഴയതാണ്,
ദ്വാപരം 50 ശതമാനം പഴയതാണ്. യുഗത്തിന്റെ പേര് തന്നെ മാറുന്നു. കലിയുഗത്തെ എല്ലാവരും പഴയ ലോകമെന്നു പറയും.
ഈശ്വരന് എന്നു പറയുന്നത് ഈശ്വരീയ രാജ്യം സ്ഥാപിക്കുന്ന അച്ഛനെയാണ്. ബാബ പറയുന്നു- ഞാന് കല്പകല്പം സംഗമയുഗത്തില് വരുന്നു. സമയമെടുക്കുമല്ലോ. ഇതൊരു സെക്കന്റിന്റെ കാര്യമാണ് എന്നാല് വികര്മ്മം വിനാശമാകുന്നതില് സമയമെടുക്കുന്നു. കാരണം അരകല്പത്തെ പാപം ശിരസ്സിലുണ്ട്. ബാബ സ്വര്ഗ്ഗത്തിന്റെ രചയിതാവാണെങ്കില് നിങ്ങള് കുട്ടികളും സ്വര്ഗ്ഗത്തിന്റെ അധികാരികളാകും. എന്നാല് ശിരസ്സിലുള്ള പാപത്തിന്റെ ഭാരത്തെ ഇറക്കുന്നതില് സമയമെടുക്കുന്നു. യോഗം ചെയ്യേണ്ടി വരുന്നു. തീര്ച്ചയായും തന്നെ ആത്മാവാണെന്ന് മനസ്സിലാക്കണം. മുന്പ് ബാബ എന്ന് പറയുമ്പോള് ശാരീരിക അച്ഛന്റെ ഓര്മ്മയാണ് വന്നിരുന്നത്. ഇപ്പോള് ബാബ എന്നു പറയുമ്പോള് ബുദ്ധി മുകളിലേക്കു പോകുന്നു.
ഞങ്ങള് ആത്മാക്കള് ആത്മീയ അച്ഛന്റെ സന്താനങ്ങളാണെന്ന് ലോകത്തില് മറ്റാരുടെയും ബുദ്ധിയില് ഉണ്ടാവുകയില്ല. നമ്മളുടെ അച്ഛന്, ടീച്ചര്,
ഗുരു ആത്മീയമാണ്.
ഓര്മ്മിക്കുന്നതും ആ അച്ഛനെയാണ്. ഇത് പഴയ ശരീരമാണ്,
ഇതിനെ എന്തലങ്കരിക്കാനാണ്. ഇപ്പോള് നമ്മള് വനവാസത്തിലാണ് എന്ന് ഉള്ളിന്റെ ഉള്ളില് മനസ്സിലാക്കുന്നു. അമ്മായിയച്ഛന്റെ വീടായ പുതിയ ലോകത്തിലേക്ക് പോകാന് പോകുകയാണ്. പിന്നീട് ഒന്നും തന്നെ ഇവിടുണ്ടാവുകയില്ല. പിന്നെ നമ്മള് പോയി വിശ്വത്തിന്റെ അധികാരികളാകും. ഇപ്പോള് മുഴുവന് ലോകം തന്നെ വനവാസത്തില് ഇരിക്കുന്നപോലാണ്, ഇവിടെ എന്താണുള്ളത്,
ഒന്നും തന്നെയില്ല.
അമ്മായിയച്ഛന്റെ വീട്ടിലായിരുന്നപ്പോള് വജ്ര
- രത്നങ്ങളുടെ കൊട്ടാരങ്ങള് ഉണ്ടായിരുന്നു. സമ്പല് സമൃദ്ധമായിരുന്നു. ഇപ്പോള് വീണ്ടും അച്ഛന്റെ വീട്ടില് നിന്നും അമ്മായിയച്ഛന്റെ വീട്ടിലേക്കു പോകണം. ഇപ്പോള് നിങ്ങള് ആരുടെ അടുത്താണ് വന്നിരിക്കുന്നത്? ബാപ്ദാദയുടെ അടുത്താണെന്നു പറയും. ബാബ ദാദയില് പ്രവേശിച്ചിരിക്കുകയാണ്, ദാദ ഇവിടെ വസിക്കുന്നവനാണ്. ബാപ്ദാദ രണ്ടുപേരും കമ്പൈന്ഡാണ്. പരമപിതാ പരമാത്മാ പതീത പാവനനാണ്. അഥവാ പരമാത്മാവിന്റെ ആത്മാവ് കൃഷ്ണനിലുണ്ടായിരുന്നുവെങ്കില്, ജ്ഞാനം കേള്പ്പിച്ചിരുന്നു എങ്കില് കൃഷ്ണനെയും ബാപ്ദാദ എന്നു വിളിക്കുമായിരുന്നു. എന്നാല് കൃഷ്ണനെ ബാപ്ദാദ എന്നു വിളിക്കുന്നത് ശോഭിക്കുകയില്ല. ബ്രഹ്മാവിനെയാണ് പ്രജാപിതാവ് എന്നു പറയാറുള്ളത്.
ഇത് അയ്യായിരം വര്ഷങ്ങളുടെ ചക്രമാണെന്ന് ബാബ മനസ്സിലാക്കിതന്നിട്ടുണ്ട്. 5000 വര്ഷങ്ങള്ക്കു മുമ്പ് ഞങ്ങള് ഈ പ്രദര്ശിനി കാണിച്ചിരുന്നു കൂടാതെ പരിധിയില്ലാത്ത അച്ഛനിലൂടെ എങ്ങനെയാണ് സ്വര്ഗ്ഗത്തിന്റെ ആസ്തി എടുക്കേണ്ടതെന്ന് മനസ്സിലാക്കിതന്നിരുന്നു എന്ന് എഴുതണം. 5000 വര്ഷങ്ങള്ക്കു മുമ്പത്തേതു പോലെ വീണ്ടും നമ്മള് ത്രിമൂര്ത്തി ശിവജയന്തി ആഘോഷിക്കുന്നു. ഈ വാക്കുകള് തീര്ച്ചയായും എഴുതണം.
ഈ ബാബ നിര്ദ്ദേശങ്ങള് നല്കുന്നു അതനുസരിച്ചു നടക്കണം.
ശിവജയന്തിയുടെ തയ്യാറെടുപ്പുകള് ചെയ്യണം. പുതിയ പുതിയ കാര്യങ്ങള് കണ്ട് മനുഷ്യര് അത്ഭുതപ്പെടും. നല്ല ഷോയോടുകൂടി വെയ്ക്കണം.
നാം ത്രിമൂര്ത്തി ശിവന്റെ ജയന്തി ആഘോഷിക്കുന്നു. അവധി കൊടുക്കുന്നു. ശിവജയന്തിയുടെ അവധി ഔദ്യോഗികമാണ്.
ചിലര് ആഘോഷിക്കുന്നു, ചിലര് ചെയ്യാറില്ല.
നിങ്ങള്ക്ക് ഇത് വളരെ വലിയ ദിവസമാണ്. ക്രിസ്ത്യാനികള് ക്രിസ്തുമസ് ആഘോഷിക്കാറുണ്ട്. വളരെ സന്തോഷത്തോടെ ആഘോഷിക്കുന്നു. അതുപോലെ നിങ്ങളും ഈ ദിവസം സന്തോഷത്തോടെ ആഘോഷിക്കണം. നാം പരിധിയില്ലാത്ത അച്ഛനില് നിന്നും ആസ്തിയെടുക്കുകയാണ് എന്ന് സര്വ്വരോടും പറയണം. ആരറിയുന്നുവോ അവരേ സന്തോഷം ആഘോഷിക്കൂ. സെന്ററുകളില് പരസ്പരം കണ്ടുമുട്ടും.
ഇവിടെയാണെങ്കില് എല്ലാവര്ക്കും വരാന് സാധിക്കില്ല.
നാം ജന്മദിനമാണ് ആഘോഷിക്കുന്നത്. ശിവബാബയ്ക്ക് മൃത്യു ഉണ്ടാവുകയില്ല. ശിവബാബ എങ്ങനെ വന്നുവോ അങ്ങനെ മടങ്ങിപ്പോകും. ജ്ഞാനം പൂര്ത്തിയാകുന്നതോടെ യുദ്ധവും തുടങ്ങും, അത്രതന്നെ.
ബാബയ്ക്ക് സ്വന്തമായി ഒരു ശരീരമില്ല.
നിങ്ങള് കുട്ടികള് തന്നെ ആത്മാവെന്ന് മനസ്സിലാക്കി പൂര്ണ്ണമായും ദേഹി അഭിമാനി ആകണം, ഇതില് പരിശ്രമം ഉണ്ട്.
സത്യയുഗത്തില് ആത്മാഭിമാനികളായിരിക്കും. അവിടെ അകാല മൃത്യു ഉണ്ടാകുകയില്ല. ഇവിടെ ഇരിക്കെയിരിക്കേ തന്നെ കാലന് വരുന്നു.
ഹൃദയാഘാതമുണ്ടാകുന്നു. അപ്പോള് പറയും ഈശ്വരന്റെ വിധി പോലെ,
എന്നാല് ഈശ്വരന്റെ വിധിച്ചതല്ല. നിങ്ങള് പറയും ഡ്രാമയുടെ വിധി പ്രകാരമാണ്.
ഡ്രാമയില് അവരുടെ പാര്ട്ട് അങ്ങനെയായിരുന്നു. ഇപ്പോള് കലിയുഗ കാലഘട്ടമാണ്, പുതിയ ലോകം സുവര്ണ്ണകാലഘട്ടമായിരുന്നു. സത്യയുഗത്തിലെ കൊട്ടാരങ്ങള് എത്ര വജ്രങ്ങളാല് അലങ്കരിക്കപ്പെട്ടതായിരിക്കും. അളവറ്റ ധനമുണ്ടായിരിക്കണം എന്നാല് അതിന്റെ പൂര്ണ്ണമായ വൃത്താന്തം ഇല്ല.
ഭൂമികുലുക്കമൊക്കെ ഉണ്ടാകുമ്പോള് തകര്ന്നടിഞ്ഞ് പോകുന്നു,
മണ്ണിനടിയില് പോകുന്നു.
ഇക്കാര്യങ്ങളെക്കുറിച്ച് ബുദ്ധി ഉപയോഗിച്ച് മനസിലാക്കണം.
ഈ ആഹാരം ബുദ്ധിക്കു വേണ്ടിയുള്ളതാണ്. നിങ്ങളുടെ ബുദ്ധിയിപ്പോള് മുകളിലേക്കു പോകുന്നു.
രചയിതാവിനെ അറിയുന്നതിലൂടെ രചനയെക്കുറിച്ചും മനസ്സിലാക്കാന് സാധിക്കും. മുഴുവന് സൃഷ്ടിയുടെയും രഹസ്യം ബുദ്ധിയില് ഉണ്ട്.
ഡ്രാമയില് വളരെ ശ്രേഷ്ഠമായത് ഭഗവാനാണ്.
പിന്നെ ബ്രഹ്മാ,
വിഷ്ണു, ശങ്കരന്.
നമുക്ക് ഈ മൂന്നു പേരുടെയും കര്ത്തവ്യത്തെക്കുറിച്ച് പറയാന് കഴിയും, അവര്ക്ക് എന്തൊക്കെ പാര്ട്ടാണെന്ന് പറയാന് സാധിക്കും.
ജഗദംബയുടെ എത്ര വലിയ മേളയാണ് വെയ്ക്കാറുള്ളത്. ജഗദംബയ്ക്കും ജഗദ് പിതാവിനും പരസ്പരം എന്തു സംബന്ധമാണുള്ളത്? ഇതാര്ക്കും തന്നെ അറിയില്ല.
കാരണം ഇത് ഗുപ്തമായ കാര്യമാണ്.
അമ്മയായി മമ്മ ഇവിടെ ഇരിപ്പുണ്ട്,
ദത്തെടുത്തതാണ്. അതുകൊണ്ട് ഇവരുടെ ചിത്രമുണ്ടാക്കിയിരിക്കുന്നു. ഇവരെ ജഗദംബ എന്നു പറയുന്നു. ബ്രഹ്മാവിന്റെ മകളാണ് സരസ്വതി.
അമ്മ എന്ന ടൈറ്റില് നല്കിയിരിക്കുന്നു എന്നാല് മകളായിരുന്നു.
ബ്രഹ്മാകുമാരി സരസ്വതി എന്നാണ് ശരിയായത്
. നിങ്ങള് അവരെ മമ്മ എന്നു വിളിച്ചിരുന്നു. ബ്രഹ്മാവിനെ അമ്മ എന്നു വിളിക്കുമ്പോള് അതു ശോഭിക്കയില്ല. ഇതു മനസ്സിലാക്കിക്കൊടുക്കുന്നതിലും വളരെ തെളിഞ്ഞ ബുദ്ധി വേണം. ഇത് ഗുഹ്യമായ കാര്യങ്ങളാണ്.
നിങ്ങള്ക്ക് ആരുടെ ക്ഷേത്രത്തില് പോയാലും പെട്ടെന്നു തന്നെ അവരുടെ കര്ത്തവ്യത്തെക്കുറിച്ച് മനസ്സിലാക്കാന് സാധിക്കും. ഗുരുനാനാക്കിന്റെ ക്ഷേത്രത്തില് പോയാല് അദ്ദേഹം വീണ്ടും എപ്പോള് വരുമെന്ന് പെട്ടെന്നു പറയാന് സാധിക്കും. അവര്ക്ക് ഒന്നുമറിയില്ല കാരണം കല്പത്തിന്റെ ആയുസിനെ വലുതാക്കി. നിങ്ങള്ക്ക് വിശദീകരിക്കാന് സാധിക്കും.
ബാബ പറയുന്നു
- നോക്കു, ഞാന് നിങ്ങളെ എങ്ങനെയാണ് പഠിപ്പിക്കുന്നത്? എങ്ങനെയാണ് വരുന്നത്? കൃഷ്ണന്റെ കാര്യമേയില്ല. ഗീതാ പഠനം ചെയ്തുകൊണ്ടിരിക്കുന്നു, ചിലര്
18 അദ്ധ്യായവും ഓര്മ്മിച്ചാല് അവരുടെ എത്ര മഹിമയുണ്ടാകും. ഒരു ശ്ലോകം തന്നെ കേള്പ്പിച്ചാല് ആഹാ!
ആഹാ! ഇവരെപ്പോലെ വേറൊരു മഹാത്മാവില്ല എന്ന് പറയും.
ഇന്നത്തെ കാലത്ത് വളരെ മന്ത്രവാദങ്ങളൊക്കെയുണ്ട്. മായാജാലങ്ങളൊക്കെ ഒരുപാട് കാണിക്കുന്നു.
ലോകത്തില് ചതിവുകള് വളരെയുണ്ട്. ബാബ നിങ്ങള്ക്ക് എത്ര സഹജമായി മനസിലാക്കിതരുന്നു എന്നാല് പഠിക്കുന്നവര്ക്കനുസരിച്ചിരിക്കുന്നു. ടീച്ചര് ഒരുപോലെ പഠിപ്പിക്കുന്നു ചിലര് പഠിക്കുന്നില്ലായെങ്കില് തോറ്റുപോകും.
ഇതും തീര്ച്ചയായും സംഭവിക്കും. രാജധാനി പൂര്ണ്ണമായും സ്ഥാപിക്കപ്പെടണം. നിങ്ങള് ഈ ജ്ഞാനസ്നാനം ചെയ്ത്,
ജ്ഞാനത്തില് മുങ്ങിഉയരുന്നതിലൂടെ സ്വര്ഗ്ഗത്തിലെ ദേവത,
അതായത് സ്വര്ഗ്ഗത്തിന്റെ അധികാരിയായിത്തീരും. രാത്രിയുടെയും പകലിന്റെയും വ്യത്യാസമുണ്ട്. അവിടെ തത്വവും സതോപ്രധാനമായതുകാരണം ശരീരവും പൂര്ണ്ണമായതായിരിക്കും. സ്വാഭാവിക സൗന്ദര്യമുണ്ടായിരിക്കും. അതാണ് ഈശ്വരനാല് സ്ഥാപിക്കപ്പെട്ട ഭൂമി. ഇപ്പോള് ആസുരിയ ഭൂമിയാണ്.
സ്വര്ഗ്ഗം, നരകം തമ്മില് വളരെ വ്യത്യാസമുണ്ട്. ഇപ്പോള് സംഖ്യാക്രമമായ പുരുഷാര്ത്ഥമനുസരിച്ച് നിങ്ങളുടെ ബുദ്ധിയില് ഡ്രാമയുടെ ആദി, മദ്ധ്യ,
അന്ത്യത്തിന്റെ രഹസ്യം ഇരിപ്പുണ്ട്.
ബാബ പറയുന്നു
- നല്ല രീതിയില് പുരുഷാര്ത്ഥം ചെയ്യൂ.
പെണ്കുട്ടികള് പുതിയ പുതിയ സ്ഥലങ്ങളില് ചുറ്റിക്കറങ്ങാന് പോകുന്നു.
നല്ല അമ്മമാര് മുതലായവരുണ്ടെങ്കില് സേവനത്തെ ഉണ്ടാക്കണം. അഥവാ ആരെങ്കിലും സെന്ററില് വരുന്നില്ലാ എങ്കില് അവര് തന്റെ തന്നെ നഷ്ടം ഉണ്ടാക്കുകയാണ്. ആരെങ്കിലും പഠിക്കാന് വരുന്നില്ല എങ്കില് അവര്ക്ക് കത്തെഴുതണം- നിങ്ങള് പഠിക്കുന്നില്ല, അതുകൊണ്ട് നിങ്ങള്ക്ക് വളരെ നഷ്ടമുണ്ടാകും, ദിവസേന വളരെയധികം ഗഹനമായ പോയിന്റുകള് ലഭിക്കുന്നു.
ഇതാണ് വജ്രവും രത്നവും, നിങ്ങള് പഠിക്കുന്നില്ലായെങ്കില് തോറ്റുപോകും.
ഇത്ര ഉയര്ന്ന സ്വര്ഗ്ഗത്തിലെ രാജ്യാധികാരം നഷ്ടമാകും. മുരളി ദിവസവും കേള്ക്കണം ഇങ്ങനെയുള്ള ബാബയെ ഉപേക്ഷിച്ചാല് തോറ്റുപോകും,
പിന്നെ വളരെ കരയും എന്ന് ഓര്മ്മയില് വയ്ക്കണം.
രക്തക്കണ്ണീര് ഒഴുക്കും.
പഠിത്തം ഒരിക്കലും ഉപേക്ഷിക്കാന് പാടില്ല.
ബാബ രജിസ്റ്റര് നോക്കുന്നു-എത്ര പേര് ദിവസവും വരുന്നുണ്ട്. ശ്രദ്ധ ഉണര്ത്തിക്കൊടുക്കണം. ശ്രീമതം പറയുന്നു - പഠിക്കുന്നില്ലെങ്കില് പദവി ഭ്രഷ്ടമാകും. വളരെ നഷ്ടമുണ്ടാകും, വന്ന് എഴുതുകയും പഠിക്കുകയും ചെയ്യൂ. ഇങ്ങനെ നോക്കിയാല് നിങ്ങള്ക്ക് സ്കൂളിനെ നല്ല രീതിയില് ഉയര്ത്താന് സാധിക്കും. ആരെങ്കിലും വരുന്നില്ല എങ്കില് ഉപേക്ഷിച്ച് കളയരുത്.
നമ്മളുടെ വിദ്യാര്ത്ഥികള് കൂടുതലായി പാസ്സായില്ലെങ്കില് അഭിമാനം പോകും എന്ന് ടീച്ചറിന് വിചാരമുണ്ടായിരിക്കും. ബാബ എഴുതുന്നു- നിങ്ങളുടെ സെന്ററില് സേവനം കുറവായിട്ടാണ് നടക്കുന്നത്,
ചിലപ്പോള് നിങ്ങള് ഉറങ്ങിക്കൊണ്ടിരിക്കുകയായിരിക്കും. ശരി.
വളരെക്കാലത്തെ വേര്പാടിന് ശേഷം തിരികെ കിട്ടിയ മധുരമധുരമായ കുട്ടികളെ പ്രതി മാതാവും പിതാവുമായ ബാപ്ദാദയുടെ സ്നേഹ സ്മരണയും പുലര്കാല വന്ദനവും. ആത്മീയ അച്ഛന്റെ ആത്മീയ കുട്ടികള്ക്ക് നമസ്ക്കാരം.
ധാരണയ്ക്കുള്ള മുഖ്യ സാരം:-
1.
ഈ പഴയ ശരീരത്തെ അലങ്കരിക്കേണ്ടതില്ല. വനവാസത്തില് ഇരുന്ന് പുതിയ വീട്ടിലേക്ക് പോകുവാന് വേണ്ടി തയ്യാറെടുപ്പ് നടത്തണം.
2.
ദിവസവും ജ്ഞാനസ്നാനം ചെയ്യണം. ഒരിക്കലും പഠിത്തം മിസ്സാക്കരുത്.
വരദാനം :-
മഹാനതയ്ക്കൊപ്പം വിനയത്തെ
ധാരണ ചെയ്ത്
സര്വരുടെയും ബഹുമാനം
പ്രാപ്തമാക്കുന്ന സുഖദായിയായി
ഭവിക്കട്ടെ
മഹാനതയുടെ അടയാളം വിനയമാണ്. എത്ര മഹാനാണോ അത്രയും വിനീതന് എന്തെന്നാല്
സദാ നിറഞ്ഞിരിക്കുന്നു. വൃക്ഷം എത്ര നിറയുന്നുവോ അത്രയും താഴ്ന്നിട്ടുണ്ടാകും. അപ്പോള് വിനയമാണ് സേവനം ചെയ്യുന്നത്, ആര് വിനയമുള്ളവരാകുന്നുവോ സര്വരിലൂടെയും
മാനം നേടുന്നു. ആര് അഹങ്കാരത്തില് ഇരിക്കുന്നുവോ
അവര്ക്ക് ആരും ബഹുമാനം നല്കുകയില്ല, അവരില് നിന്നു ദൂരെ പോകുന്നു. ആര് വിനയമുള്ളവരാണോ സുഖദായിയായിരിക്കും. അവരില് നിന്ന് ഏവരും സുഖത്തിന്റെ അനുഭൂതി ചെയ്യും. എല്ലാവരും അവരുടെ സമീപം വരാന് ആഗ്രഹിക്കും.
സ്ലോഗന് :-
ഉദാസീനയ്ക്ക് മൊഴി ചൊല്ലുന്നതിനായി സന്തോഷങ്ങളുടെ ഖജനാവിനെ സദാ കൂടെ വെക്കൂ
മാതേശ്വരിജിയുടെ മധുരമഹാവാക്യം
ഗീതം:-നയനഹീനര്ക്ക് വഴികാണിക്കൂ പ്രഭൂ.......
നയനഹീനര്ക്ക് വഴി പറഞ്ഞുകൊടുക്കൂ എന്ന ഗീതം മനുഷ്യര് പാടുന്നു എങ്കില് അതിനര്ത്ഥം വഴികാട്ടി കൊടുക്കുന്നയാള് ഒരേ ഒരു പരമാത്മാവാണ്,
അതുകൊണ്ടാണ് പരമാത്മാവിനെ വിളിക്കുന്നത് കൂടാതെ വഴി പറഞ്ഞു തരൂ പ്രഭൂ എന്ന് വിളിക്കുമ്പോള് തീര്ച്ചയായും മനുഷ്യര്ക്ക് വഴി കാണിച്ചുകൊടുക്കുവാനായി സ്വയം പരമാത്മാവിന് നിരാകാരരൂപത്തില് നിന്ന് സാകാരരൂപത്തില് തീര്ച്ചയായും വരേണ്ടി വരുന്നു, അപ്പോള് സ്ഥൂലത്തില് വഴി പറഞ്ഞു തരും,
വരാതെ വഴി പറഞ്ഞു തരാന് സാധിക്കയില്ല. ഇപ്പോള് മനുഷ്യര് ആശയക്കുഴപ്പത്തിലാണ്, ആ മനുഷ്യര്ക്ക് വഴിയാവശ്യമാണ്. അതുകൊണ്ട് പരമാത്മാവിനോട് പറയുന്നു നയനഹീനര്ക്ക് വഴി കാണിച്ചുതരൂ പ്രഭോ....
പരമാത്മാവിനെ പിന്നെ തോണിക്കാരന് എന്നും വിളിക്കുന്നു, പരമാത്മാവ് അക്കരയിലേക്ക് അഥവാ ഈ അഞ്ചു തത്വങ്ങളാല് നിര്മ്മിക്കപ്പെട്ടിരിക്കുന്ന സൃഷ്ടിയില് നിന്ന് കടന്ന് അക്കരെ അതായത് അഞ്ചു തത്വങ്ങളില് നിന്ന് ഉപരിയായ ആറാമത്തെ തത്വമായ അഖണ്ഡ ജ്യോതി മഹാ തത്വത്തിലേക്ക് കൂട്ടിക്കൊണ്ടു പോകും.
അപ്പോള് പരമാത്മാവിനും അവിടെനിന്ന് ഇവിടേക്ക് വരണം. എങ്കിലേ കൂട്ടിക്കൊണ്ടുപോകാന് സാധിക്കൂ.
അതുകൊണ്ട് പരമാത്മാവിന് തന്റെ ധാമത്തില് നിന്ന് വരേണ്ടി വരുന്നു. അതുകൊണ്ടാണ് പരമാത്മാവിനെ തോണിക്കാരന് എന്നു വിളിക്കുന്നത്. പരമാത്മാവ് തന്നെയാണ് നമ്മള് തോണിയെ
(ആത്മാവ്) അക്കരെ കൊണ്ടുപോകുന്നു. ഇപ്പോള് ആരാണോ പരമാത്മാവിനോടൊപ്പം യോഗം വയ്ക്കുന്നത് അവരെ കൂടെ കൂട്ടിക്കൊണ്ടുപോകും. പിന്നെ ആരാണോ അവശേഷിക്കുന്നത് അവര് ധര്മ്മരാജന്റെ ശിക്ഷകള് അനുഭവിച്ച് പിന്നീട് മുക്തമാകും.
2.
മുള്ളുകളുടെ ലോകത്തില് നിന്നും കൂട്ടിക്കൊണ്ടു പോകൂ പൂക്കളുടെ തണലിലേക്ക്,...... ഇങ്ങനെ വിളിക്കുന്നത് പരമാത്മാവിനെ മാത്രമാണ്.
മനുഷ്യര് വളരെ ദുഃഖിതര് ആകുമ്പോള് പരമാത്മാവിനെ ഓര്മ്മിക്കുന്നു, പരമാത്മാ, മുള്ളുകളുടെ ലോകത്തില് നിന്നും കൂട്ടിക്കൊണ്ടു പോകൂ പൂക്കളുടെ തണലിലേക്ക്,
ഇതിലൂടെ തെളിയിക്കപ്പെടുന്നത് തീര്ച്ചയായും അങ്ങനെയൊരു ലോകമുണ്ട്.
ഇപ്പോള് സര്വ്വ മനുഷ്യര്ക്കും അറിയാം ഇപ്പോളത്തെ ഈ ലോകം മുള്ളുകളാല് നിറഞ്ഞതാണ്. അതുകൊണ്ടാണ് മനുഷ്യര് ദുഃഖവും അശാന്തിയും പ്രാപ്തമാക്കുന്നത് കൂടാതെ പൂക്കളുടെ ലോകത്തെ ഓര്മ്മിക്കുന്നതും. എങ്കില് തീര്ച്ചയായും അങ്ങനെ ഒരു ലോകം ഉണ്ടായിരിക്കും. ആ ലോകത്തിന്റെ സംസ്കാരം ആത്മാവില് നിറഞ്ഞിരിപ്പുണ്ട്. ഈ ദുഃഖവും അശാന്തിയും എല്ലാം കര്മ്മബന്ധനത്തിന്റെ കണക്കുകളാണെന്ന് ഇപ്പോള് നമ്മള്ക്കറിയാം. രാജാവ് മുതല് യാചകന് വരെ ഓരോരോ മനുഷ്യരും ഈ കണക്കിനാല് പൂര്ണ്ണമായും മുറുകെ പിടിക്കപ്പെട്ടിരിക്കുന്നു. അതുകൊണ്ട് പരമാത്മാവ് സ്വയം പറയുന്നു, ഇപ്പോഴത്തെ ലോകം കലിയുഗമാണ്,
ഇത് മുഴുവനും കര്മ്മബന്ധനത്താല് ഉണ്ടാക്കപ്പെട്ടതാണ് കൂടാതെ മുമ്പുണ്ടായിരുന്ന ലോകം സത്യയുഗമായിരുന്നു അതിനെ പൂക്കളുടെ ലോകം എന്നു പറയുന്നു. അത് കര്മ്മബന്ധനത്തില് നിന്നും ഉപരിയായിരുന്ന ജീവിതമുക്ത ദേവീദേവതമാരുടെ രാജ്യമായിരുന്നു, അതിപ്പോളില്ല. ഇപ്പോള് നമ്മള് ജീവിതമുക്തി എന്നു പറയുന്നതിനര്ത്ഥം ഇങ്ങനെയല്ല, അതായത് നമ്മള് ദേഹത്തില് നിന്നും മുക്തമായിരുന്നു, അവര്ക്ക് ദേഹത്തിന്റെ ഒരു ബോധമുണ്ടായിരുന്നില്ല എന്നല്ല എന്നാല് അവര് ദേഹത്തിലിരുന്നുകൊണ്ടും ദുഃഖം അനുഭവിച്ചിരുന്നില്ല. അതായത് അവിടെ ഒരു കര്മ്മബന്ധനത്തിന്റെയും കാര്യങ്ങളില്ലായിരുന്നു. അവര് ജീവിതം എടുക്കുമ്പോഴും ജീവിതം ഉപേക്ഷിക്കുമ്പോഴും ആദി മദ്ധ്യ അന്ത്യം സുഖം പ്രാപ്തമാക്കിയിരുന്നു. ജീവിതം ഉള്ളപ്പോഴും കര്മ്മാതീതമായിരിക്കണം അതാണ് ജീവിതമുക്തി. ഇപ്പോള് ഈ മുഴുവന് ലോകവും അഞ്ചു വികാരങ്ങളാല് മുറുകെ പിടിക്കപ്പെട്ടിരിക്കുന്നു, അതായത് അഞ്ചു വികാരങ്ങളുടെ പൂര്ണ്ണമായ വാസമാണുള്ളത്,
എന്നാല് മനുഷ്യര്ക്ക് ഈ അഞ്ചു ഭൂതങ്ങളെ ജയിക്കുവാന് അത്രയ്ക്കു ശക്തിയില്ല,
അപ്പോഴാണ് പരമാത്മാവ് സ്വയം വന്ന് നമ്മളെ അഞ്ചു ഭൂതങ്ങളില് നിന്നു മോചിപ്പിക്കുന്നത് കൂടാതെ ഭാവിയിലെ പ്രാലബ്ധമായ ദേവീ ദേവതാ പദവി പ്രാപ്തമാക്കി തരുന്നു. ശരി-
ഓം ശാന്തി.
0 Comments